പത്തനംതിട്ട: ജില്ലയിൽ കൂടുതൽ ഐസലേഷൻ വാർഡുകൾ ക്രമീകരിക്കുന്നതിന് ജില്ലാ കളക്ടർ പിബി.നൂഹ്, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, എൻ.എച്ച്.എം ഡി.പി.എം ഡോ.എബി സുഷൻ എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രികൾ സന്ദർശിച്ചു. നിർമ്മാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളേജിലാണ് സന്ദർശനം നടത്തിയത്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാൻ ഇവിടെ മുന്നൊരുക്കം നടത്തും. എത്ര വാർഡുകൾ ക്രമീകരിക്കാൻ സാധിക്കും, വെളളത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി. പന്തളം അർച്ചന ആശുപത്രിയും സന്ദർശിച്ചു.