പന്തളം: ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡ് ആരംഭിക്കുന്നതിന് പത്തനംതിട്ട സബ് കളക്ടറുടെ നേതൃത്വത്തിലുളള സംഘം പന്തളംഅർച്ചനാ ആശുപത്രി സന്ദർശിച്ചു. ഇന്നലെ വൈകിട്ട് പത്തനംതിട്ട സബ് കളക്ടർ വിനയ് ഗോയൽ എൻ. എ​ച്ച്. എം.ജില്ലാ പ്രോഗ്രാം മാനേ​ജർ, ഡോ: എ ബി സൂഷൻ ,പന്തളം നഗരസഭാ അദ്ധ്യക്ഷ റ്റി.കെ.സതി, വൈസ് ചെയർമാൻ ആർ.ജയൻ, സ്റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺമാരായ രാധാ രാമചന്ദ്രൻ ,ലസിതാ നായർ, കൗൺസിലർമാരായ എ.നൗഷാദ് റാവുത്തർ, എസ്. സുമേഷ്, കെ.സീന, കെ.ബി.പ്ര​ഭ, നഗരസഭാ സൂപ്രണ്ട് ആർ.രേഖ, സന്നദ്ധ സംഘടന പ്രവർത്തകരായ അബ്ദുള്ള, അഭീഷ്, ശ്രീഹരിഎന്നിവരുടെനേതൃത്വത്തിലാണ് എത്തിയത്. , പൂട്ടിയിട്ടിരിക്കുന്ന ആശുപത്രിയിൽ മുപ്പത്തിനാലോളം മുറികളുണ്ട്. കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.