തിരുവല്ല: ജില്ലയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക കൗണ്ടർ പ്രവർത്തിച്ചു തുടങ്ങി.ആശുപത്രിയിലെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കും.ഇതിനുശേഷം അവരുടെ ആവശ്യാനുസരണമുള്ള പരിശോധനകൾക്ക് വിധേയമാക്കുമെന്നും ആശുപത്രി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.തോമസ് പരിയാരത്ത് അറിയിച്ചു.