ചെങ്ങന്നൂർ: കേരളാ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ക്രിസ്ത്യൻ കോളേജിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടി തിളക്കമാർന്ന വിജയം കൈവരിച്ചു. 78 കോളേജുകൾ പങ്കെടുത്ത കേരളായൂണിവേഴ്സിറ്റി കലോത്സവത്തിൽ 14ാം സ്ഥാനം ഉറപ്പിക്കാൻ കോളേജിന് കഴിഞ്ഞു. കവിതാ രചന,തബല എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, ഉപന്യാസ മത്സരം,ഡ്രംസ് സോളോ,ശാസ്ത്രീയ സംഗീതം,ചെറുകഥാ രചന രണ്ടാം സ്ഥാനം,സ്‌പോട്ട് ഫോട്ടോഗ്രാഫി,കവിതാ രചന (ഹിന്ദി), ഉപന്യാസം (മലയാളം), ചെറുകഥ (ഹിന്ദി) എന്നിവയിൽ മൂന്നാം സ്ഥാനം,ഒപ്പന (ഗ്രൂപ്പ്) മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.