പത്തനംതിട്ട: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ട്രിപ്പിൾ ലെയർ മാസ്‌കുകൾ ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറി. ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ മനോഷ് ഇലന്തൂരാണ് 500 മാസ്‌കുകൾ നൽകിയത്. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലും പങ്കെടുത്തു.