തിരുവല്ല: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഈമാസം 31വരെ കത്തോലിക്കാ സഭ ആരാധനാലയങ്ങളിലെ കുർബാന ഒഴികെയുള്ള ആഘോഷങ്ങൾ, കൺവെൻഷനുകൾ,ധ്യാനങ്ങൾ,മീറ്റിങ്ങുകൾ,ഊട്ടു നേർച്ച,മതപഠന ക്ലാസുകൾ, എന്നിവയെല്ലാം ഒഴിവാക്കി.വിവാഹ-സംസ്ക്കാര ചടങ്ങുകളിൽ പരമാവധി ആളുകളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ ഗൗരവത്തോടെ പാലിക്കാൻ സഭാംഗങ്ങൾ തയാറാകണമെന്നും മാർ ജോസഫ് പെരുന്തോട്ടം വാർത്താക്കുറിപ്പിൽ അറിയിച്ചു.