cgnr-perumkulam-padam

ചെങ്ങന്നൂർ: നഗരസഭ സ്റ്റേഡിയം നിർമ്മാണം നടക്കുന്ന പെരുങ്കുളം പാടത്ത് ചാൽ നികത്തിയ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ കെ.ഷിബുരാജൻ സെക്രട്ടറി ജി.ഷെറിക്ക് കത്തുനൽകി. ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ, പൊതു പ്രവർത്തകനായ രാജീവ് പള്ളത്ത് എന്നിവർ നേരത്തെ പരാതി നൽകിയിരുന്നു. സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കിറ്റ്‌​കോ നിയോഗിച്ചിരിക്കുന്ന കരാറുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ചാൽ പൂർവസ്ഥിതിയിലാക്കണമെന്നുമാണ് ചെയർമാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിർമ്മാണത്തിന് അനുമതിയില്ലാത്ത സ്ഥലത്ത് വ്യാപകമായി മണ്ണിട്ട് നീർച്ചാലുകൾ നികത്തിയതായും ഇതേത്തുടർന്ന് സമീപ പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടതായുമാണ് പരാതി.