പത്തനംതിട്ട :ജില്ലയിൽ കൊറോണ രോഗബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഊരുമൂപ്പൻമാർക്കും ഫീൽഡ് എസ്.ടി പ്രൊമോട്ടർമാർക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു.കൊറോണ വൈറസ് ബാധയെക്കുറിച്ചും ജനങ്ങളിലുണ്ടായ ഭീതി തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രോഗം കൂടുതൽ പടരാതിരിക്കുവാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പൊതുജനങ്ങളും രോഗികളും റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഒ വൈശാഖ് ക്ലാസ് നയിച്ചു.റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ.ഫിലിപ്പ്,ആരോഗ്യ വകുപ്പ് ജൂനിയർ സൂപ്രണ്ട് എം.ആർ സുരേഷ്‌കുമാർ,റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ വി.ആർ മധു,റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.അജി,ഊരുമൂപ്പൻമാർ,എസ്.ടി പ്രൊമോട്ടർമാർ,റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്,ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.