പത്തനംതിട്ട: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ കുടുംബവുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നു. പരിചരണത്തിനായി കുഞ്ഞിന്റെ അമ്മയേയും ഐസൊലേഷൻ വാർഡിലാക്കി.