പത്തനംതിട്ട: മേക്കൊഴൂർ മാർത്താേമ ഹൈസ്കൂൾ പ്രവൃത്തി പരിചയ ഉൽപ്പന്ന കേന്ദ്രം പരിസ്ഥിതി സൗഹൃദ ബാഗുകൾ പുറത്തിറക്കി. 10മുതൽ 100രൂപ വരെ വലിപ്പത്തിലുളള ബാഗുകളിൽ തുണിയിലും പേപ്പറിലും നിർമ്മിച്ചവയുണ്ട്. വിവിധ ആകൃതിയിൽ മാറ്റാവുന്ന ചേളാവും നിർമ്മിച്ചു. എക്കോ കിഡ് എന്നാണ് ബാഗുകൾക്ക് പേരിട്ടിരിക്കുന്നത്. ഡി.പി.ഐ, പന്തളം നേച്ചർ ബാഗ് ആൻഡ് ഫയൽ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ബാഗുകൾ നിർമ്മിക്കുന്നത്. സ്കൂളിൽ ആധുനിക തയ്യൽ മെഷിനും സ്ക്രീൻ പ്രിന്റിംഗ് യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്.പി.ടി.എ, മാതൃസംഗമം പ്രതിനിധികളുടെ മേൽനോട്ടത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ബാഗുകളുടെ വിപണ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു.