വള്ളക്കോടു​ കോട്ടയം:ഒട്ടനവധി രോഗികൾ ആശ്രയിക്കുന്ന പ്രമാടം പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അന്തിച്ചന്ത 14ാം വാർഡ്കമ്മിറ്റി ആവശ്യപ്പെട്ടു.ദിവസവും ഇരുനൂറിൽപരം രോഗികൾ,ചിലദിവസങ്ങളിൽ 300​ൽ പരം രോഗികൾ വരെ വന്നുപോകുന്ന ഇവിടെ ഒരുഡോക്ടറുടെ മാത്രം സേവനമേ ലഭിക്കുന്നുള്ളു. 80 സെന്റിലധികം സ്വന്തമായുള്ളതിൽ കെട്ടിട സൗകര്യങ്ങളും,ഡോക്ടർമാടെയും സ്റ്റാഫിന്റെയും അനുബന്ധ സൗകര്യങ്ങളും വർദ്ധിപ്പിച്ച് ഉപകാരപ്രദമാക്കണം.ഇപ്പോൾപത്തനംതിട്ട ജനറൽ ആശുപത്രി,കോന്നിതാലൂക്ക് ആശുപത്രി,സ്വകാര്യ ആശുപത്രി ഒക്കെയാണ് ആശ്രയക്കേണ്ടി വരുന്നത്.വാഹന സൗകര്യങ്ങളുടെ അപര്യാപ്തതയും ബുദ്ധിമുണ്ടാക്കുന്നു.വള്ളക്കോടു കോട്ടയത്ത് പ്രവർത്തിക്കുന്ന പ്രമാടം പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്താൻ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ഇ.എം ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.സി.എസ് ബാബു,രഞ്ജിനി ശ്രീകുമാർ,ശോഭി ബാബു,സുന്ദർ രാജൻ, ബനോയ് കെ.ഡാനയേൽ,കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചുയ.