അടൂർ: എം.സി റോഡിൽ വടക്കടത്തുകാവ് പെട്രോൾ പമ്പിന് സമീപം അടൂർ ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് സമീപത്തേക്കുള്ള പുരയിടത്തിലേക്ക് ‌മറിഞ്ഞ് ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞുൾപ്പടെ മൂന്ന് പേർക്ക് പരിക്ക്.എരുമേലി മുക്കൂട്ട് തറ,ഓലക്കുളം,വെൺകുറിഞ്ഞി പുതനപ്ര ഹൗസിൽ ടീന (22) മുക്കൂട്ട്തറ മഠത്തിൽ കുന്നേൽ ടിന്റു (31),ടിന്റുവിന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞ് ഡെൽന എന്നിവർക്കാണ് പരിക്കേറ്റത്. ടിന്റുവിനും കുഞ്ഞിനേയും അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.ടീനയെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെഉച്ചകഴിഞ്ഞ് രണ്ടേകാലോടെയായിരുന്നു അപകടം.റോഡിന്റെ സൈഡിലുള്ള ഡിവൈഡറും ഇരുമ്പ് വേലിയും തകർത്താണ് പുരയിടത്തിലേക്ക് പാഞ്ഞുകയറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി മടങ്ങിവരുന്ന വഴിയായിരുന്നു കാർ അപകടത്തിൽ പെട്ടത്.