തി​രുവല്ല: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്​കൂ​ളു​ക​ളിൽ അ​ദ്ധ്യാ​പ​ക നി​യ​മ​ന​ത്തിന് ഏർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​പ്ര​ഖ്യാപി​ത നി​യ​മനി​രോ​ധനം പിൻ​വ​ലി​ക്ക​ണ​മെന്ന് കേര​ളാ സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെന്റർ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം സർ​ക്കാരി​നോ​ടാ​വ​ശ്യ​പ്പെട്ടു. മു​ന്ന​റി​യി​പ്പില്ലാ​തെ സ​മന്വ​യ വെബ്‌​സൈറ്റ് ബ്ലോ​ക്ക് ചെ​യ്​ത​തു​മൂ​ലം നി​യ​മ​നാം​ഗീ​കാരം നൽ​കാ​നാ​കാ​തെ വി​ദ്യാ​ഭ്യാ​സ ആ​ഫീ​സർ​ക്ക് ക​ഴി​യു​ന്നില്ല. സം​സ്ഥാ​ന​ത്ത് 3000ൽ അ​ധി​കം ജീ​വ​ന​ക്കാർക്ക് നി​യ​മ​നാം​ഗീ​കാ​രവും ശ​മ്പ​ള​വും ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്നു.സംസ്ഥാ​ന പ്ര​സി​ഡന്റ് ഹാ​രീ​ഷ് ക​ട​വത്തൂർ അ​ദ്ധ്യ​ക്ഷ​ത വ​ഹിച്ചു.അ​ല​ക്‌​സ്, സാം ക്രി​സ്​മസ്, റോ​യി വർ​ഗീ​സ് വി​നി​ത,സു​നി കു​മാ​രൻ നായർ,കെ. കെ.ബാ​ല​കൃ​ഷ്​ണൻ എ​ന്നി​വർ പ്ര​സം​ഗിച്ചു.