തിരുവല്ല: ഏപ്രിൽ മുതൽ നടപ്പാക്കുന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് ചെറുകിട ആശുപത്രികളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും കൂടിയാലോചനകൾ നടത്തി നടപ്പാക്കണമെന്നും ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ ഡോക്ടർമാർ സ്വകാര്യമായി പഞ്ചകർമ്മ ചികിത്സകൾ നടത്തുന്നത് അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം.എ.എച്ച്എം.എ ജില്ലാ വാർഷികം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നടപ്പാക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച് സർക്കാർ പ്രതിനിധിയായി ജില്ലാ നോഡൽ ആഫീസർ ഡോ.എൻ.വിനോദ് ക്ലാസെടുത്തു.ആലപ്പുഴ മുൻ ഡി.എം.ഒ ഡോ.എ.പി ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് ഡോ.സജീഷ് കുമാർ, സെക്രട്ടറി ഡോ.പി.എസ്. ബിജു, സൗത്ത് സോൺ പ്രസിഡന്റ് ഡോ.ബി.ജി. ഗോകുലൻ,സ്റ്റേറ്റ് സെക്രട്ടറി ഡോ.ലിജു മാത്യു, ഡോ.റാംമോഹൻ ഡോ.എ.സി.രാജീവ്കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ.സജീഷ് കുമാർ റാന്നി (പ്രസിഡന്റ്),ഡോ.ബിജു പി.എസ് കോഴഞ്ചേരി(സെക്രട്ടറി), ഡോ.എ.സി രാജീവ്കുമാർ തിരുവല്ല (ട്രെഷറർ),ഡോ.ഹരികുമാർ ബി.നായർ വള്ളംകുളം(വൈസ് പ്രസിഡന്റ്), ഡോ.സതീഷ് ചാങ്ങേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ജില്ലാക്കമ്മിറ്റി അംഗങ്ങളായി ഡോ.രേഖാദേവി,ഡോ.കെ.പി.ഉഷ, ഡോ.ഓമന വേണുഗോപാൽ ഡോ.ലിജു മാത്യു, ഡോ.വേണുഗോപാൽ എന്നിവരെയും തിരഞ്ഞെടുത്തു.