തിരുവല്ല: ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കിഴക്കൻ മുത്തൂർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു കാഞ്ഞിരത്തുംമൂട്ടിൽ നിർവഹിച്ചു. ജോസ് ആന്റണി ക്ലാസ് നയിച്ചു.അസോസിയേഷൻ പ്രസിഡന്റ് സാം മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു.ടി.പി ജോർജ് ,ബിജു,പി.എം മാത്യു,ജയൻ,ഡോ.ബീനാ സാം,മറിയാമ്മ അലക്സ്, ഗ്രേസി തോമസ് എന്നിവർ പ്രസംഗിച്ചു.