തിരുവല്ല: രാമപുരം ചന്തയ്ക്ക് സമീപം കെട്ടിടം പണിയുടെ ഭാഗമായി ഭൂമി കുഴിക്കുന്നതിനിടെ മനുഷ്യന്റെതെന്ന് സംശയിക്കുന്ന അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. ചന്തയ്ക്ക് എതിർവശത്ത് വർഷങ്ങളായി അടഞ്ഞുകിടന്ന വ്യപാരസ്ഥാപനത്തിന്റെ പിന്നിലെ ഭൂമി കുഴിക്കുന്നതിനിടയിലാണ് അസ്ഥികൾ കണ്ടത്.മനുഷ്യരുടേതിന് സമാനമായതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അരയടിയോളം നീളമുളള രണ്ട് കഷ്ണങ്ങളാണ് ലഭിച്ചത്.ഫൊറൻസിക് പരിശോധനയ്ക്കായി അസ്ഥികൾ അയച്ചു.പരിശോധനാ ഫലം അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സി.ഐ.പി.ആർ.സന്തോഷ് അറിയിച്ചു.