പത്തനംതിട്ട: ജില്ലയിൽ 25 പഞ്ചായത്തുകളിലായി 900ത്തോളം പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. കോറോണ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരാണിവർ. നേരിട്ട് ഇടപഴകിയവർ 28 ദിവസവും അല്ലാത്തവർ 14 ദിവസവുമാണ് വീടുകളിൽ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ കഴിയേണ്ടത്.