മല്ലപ്പള്ളി: കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെമിനാർ വനിതാകമ്മിഷൻ അംഗം എം.എസ്. താര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്‌കരൻ അദ്ധ്യക്ഷയായിരുന്നു. എ.പി.ജയൻ, പത്മിനിയമ്മ, പി.എൻ.രാധാകൃഷ്ണപ്പണിക്കർ, ബാബു പാലക്കൽ, വത്സമ്മ മാത്യു, ലിസി ദിവാൻ, സീന ദേവി എന്നിവർ പ്രസംഗിച്ചു.