മല്ലപ്പള്ളി: മാൾട്ടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുറമറ്റം ഐരാറ്റ് സിനി വർഗീസിന്റെ ഭവനം വനിതാ കമ്മിഷൻ അംഗം എം.എസ്.താര സന്ദർശിച്ചു. മഹിളാസംഘം നേതാക്കളായ പത്മിനിയമ്മ,വിജയമ്മ ഭാസ്‌കരൻ,സജി ചാക്കോ,ഗീതാ ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.നഴ്‌സായ സിനി ഭർത്താവിനൊപ്പം താമസിച്ചുവരുന്നതിനിടെ വീട്ടിൽമരണപ്പെടുകയും പിന്നീട് മൃതദേഹം ഇരവിപേരുരിൽ സംസ്‌കരിക്കുകയുമായിരുന്നു.