ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ ഭരണനേതൃത്വത്തിന്റെ വികസന വിരുദ്ധവും, മാനുഷിക മൂല്യരഹിതവുമായ നിലപാടുകൾ തിരുത്തണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ് ആവശ്യപ്പെട്ടു. കോൺഗ്രസ് എം.എൽ.എ, എം.പി അടക്കമുള്ള ജനപ്രതിനിധികൾ നഗരസഭയുടെ വികസനത്തിനായി കേന്ദ്ര സംസ്ഥാന ഫണ്ടുകൾ നൽകുന്നത് പരാജയപ്പെട്ടുവെന്നും, നഗരസഭയുടെ പ്രാഥമിക കർത്തവ്യങ്ങളിലോന്നായ മാലിന്യസംസ്‌കരണം നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും,​ രാഷ്ട്രീയഭേദമന്യേ വികസനത്തിന് പിന്തുണയ്ക്കണമെന്നും എം.എച്ച് റഷീദ് പറഞ്ഞു.