പന്തളം: അർച്ചനാ ആശുപത്രി ഐസൊലേഷൻ വാർഡാക്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി അടഞ്ഞുകിടന്ന ആശുപത്രിയിൽ ചൊവ്വാഴ്ച സബ് കളക്ടർ വിനോയ് ഗോയൽ, എൻ.എച്ച്.എം ഡി.പി.എം ഡോ.എബി സൂഷൻ, പന്തളം നഗരസഭാ ചെയർപേഴ്സൺ ടി.കെ.സതി എന്നിവരുടെ നേതൃത്വത്തിലുളള സംഘം സന്ദർശം നടത്തിയിരുന്നു. ഇന്നലെ പന്തളം നഗരസഭയിലെ ജീവനക്കാരും ഡി.വൈ.എഫ്.ഐ. പ്രവർത്തകരും ചേർന്ന് ആശുപത്രി മുറികൾ കഴുകി വൃത്തിയാക്കി. പന്തളം നഗരസഭാ അദ്ധ്യക്ഷ ടി.കെ.സതി, അടൂർ തഹസീൽദാർ നവീൻ ബാബു, ഡെപ്യൂട്ടി തഹസീൽദാർ ജിനേഷ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാ രാമചന്ദ്രൻ, നഗരസഭാ സെക്രട്ടറി ജി.ബിനു.ജി. വില്ലേജ് ഓഫീസർ ജെ.ഷിജു, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി.സതീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ റഹ്മത്ത് ഉള്ള ഖാൻ, അബീഷ്, നഗരസഭാ അക്കൗണ്ടന്റ് മുരളിധരൻ എന്നിവർ നേതൃത്വം വഹിച്ചു.