കോഴഞ്ചേരി : കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കുറിയന്നൂർ താനത്തേത്ത് കാലായിൽ രഘുനാഥൻനായർ (61) ആണ് മരിച്ചത്. ബുധനാഴ്ച 12.30ഓടെ മാരാമൺ ചെട്ടിമുക്ക് ജംഗ്ഷനിലായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്ത് നിന്ന് വന്ന സ്‌കൂട്ടറും എതിർ ദിശയിൽ നിന്നെത്തിയ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടശേഷം 100മീറ്ററിലധികം ദൂരം ബസ് സ്‌കൂട്ടർ വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ രഘുനാഥൻനായരെ ഉടൻ തന്നെ കോഴഞ്ചേരിയിലെ സ്വകര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറിയന്നൂർ മാതിരംപളളിൽ ജംഗ്ഷനിൽ സ്റ്റേഷനറി വ്യാപാരം നടത്തുകയായിരുന്നു ഇദ്ദേഹം. ഭാര്യ : ശാന്തമ്മ. മകൻ : പ്രശാന്ത്. മരുമകൾ: രഞ്ജിത. കോയിപ്രം പൊലീസ് കേസെത്തു. . സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.