പത്തനംതിട്ട: കൊറോണ ആശങ്കകൾ ഏറിയതിനെ തുടർന്ന് ബാങ്കുകളിലും എ.ടി.എമ്മുകളിലും തിരക്ക് കുറഞ്ഞു. ബാങ്കുകളിൽ ഇടപാടുകാർ കുറഞ്ഞു. ജീവനക്കാർ മാസ്ക് ധരിച്ചാണ് ജോലി ചെയ്തത്. അൻപതോളം എ.ടി.എമ്മുകളിൽ ഒരാൾ പോലും കയറിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എ.ടി.എമ്മുകളിൽ കൈകൾ ശുദ്ധിയാക്കുന്നതിനുളള സാനിറ്റൈസർ വയ്ക്കണമെന്ന് ഇടപാടുകാർ ആവശ്യപ്പെടുന്നു.