മുളക്കുഴ: അരീക്കര കണ്ണങ്കര പുത്തൻവീട്ടിൽ മാധവനെ (81) കൊല്ലകടവ് പി.ഐപി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. രാത്രിയിൽ വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇദ്ദേഹത്തിന് ഓർമ്മക്കുറവും, ആസ്മ രോഗവും ഉണ്ടായിരുന്നെന്ന് വെൺമണി പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ രോഹിണി മക്കൾ: സുധ, പരേതനായ മധു. വെൺമണി പൊലീസ് കേസെടുത്തു.