പത്തനംതിട്ട: റാന്നി മേനാംതോട്ടം മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പന്തളം അർച്ചന ആശുപത്രി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡ് തുറക്കും. ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികൾ മേനാംതോട്ടം മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ആശുപത്രിയിൽ ലഭ്യമാണ്. കൂടുതൽ അടിയന്തരഘട്ടം വരികയാണെങ്കിൽ അധികമായി 20 മുറികൾകൂടി ആശുപത്രിയിൽ ലഭ്യമാണ്.പന്തളം അർച്ചന ഹോസ്പിറ്റലിൽ 32 മുറികളും ലഭ്യമാണ്.