പത്തനംതിട്ട: ജില്ലയിൽ കൂടുതൽ മെഡിക്കൽ സംഘങ്ങൾ എത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ്, തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ്, മൗണ്ട് സിയോൺ ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, പാരിപ്പള്ളി മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ്, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജ്, കൊല്ലം മെഡിസിറ്റി എന്നിവിടങ്ങളിൽ നിന്ന് കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർമാർ, പി.ജി മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരാണ് എത്തിയിട്ടുള്ളത്.