മല്ലപ്പള്ളി: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വൈ.എം.സി.എ തിരുവല്ല സബ് റീജിയന്റെ നേതൃത്വത്തിൽ കൈയ്യുറകൾ വിതരണം ചെയ്തു. താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് പി. ജോയ്, വൈ.എം.സി.എ ഭാരവാഹികളായ അഡ്വ. ജോസഫ് നല്ലാനിക്കൽ, ലാലൂ തോമസ്, കെ.സി. മാത്യു, ഈപ്പൻ വറുഗീസ്, നിഷ എന്നിവർ നേതൃത്വം നൽകി.