പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതരായ റാന്നിക്കാരായ കുടുംബത്തെ ചികിത്സിച്ച റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിയും ചുമയും മൂലമാണ് 36കാരിയായ അമ്മയേയും എട്ടു വയസുളള മകളെയും ഇന്നലെ ആശുപത്രിയിലാക്കിയത്. ഇവരുടെ ര്ക്ത സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന് കൊറോണയുണ്ടെന്ന് സംശയിച്ച് റിപ്പോർട്ട് ചെയ്ത തിരുവല്ല സ്വദേശിയായ ഡോക്ടർ വീട്ടിലെ െഎസൊലേഷൻ മുറിയിൽ കഴിയുകയാണ്.

-----------------

 ഇറ്റലിയിൽ നിന്ന് വന്ന രണ്ടുപേർ കൂടി ആശുപത്രിയിൽ

ഇറ്റലയിൽ നിന്ന് 20 ദിവസം മുമ്പുവന്ന റാന്നിയിലെ ഒരു കുടുംബത്തിലെ 30 വയസുകാരിയേയും രണ്ടേകാൽ വയസുളള മകളെയും കഴിഞ്ഞ രാത്രിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എെസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇറ്റലിയിലും കൊച്ചി എയർപോർട്ടിലും പരിശോധന തുടങ്ങുന്നതിന് മുമ്പാണ് ഇവർ നാട്ടിലെത്തിയത്. അന്ന് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നില്ല. പിന്നീട് മൂക്കൊലിപ്പുണ്ടായപ്പോഴാണ് ആശുപത്രിയിലാക്കിയത്. നേരത്തെ രോഗം സ്ഥിരികരിച്ച ഇറ്റലിയിൽ നിന്ന് വന്ന കുടുംബവുമായി സമ്പർക്കമില്ലാത്തവരാണ് ഇവർ.