പത്തനംതിട്ട : അംബേകറൈറ്റ് പാർട്ടി ഒഫ് ഇന്ത്യ (എ.പി.ഐ) പ്രതിഷേധ യോഗം നടത്തി. ജില്ലാ സെക്രട്ടറിയുടെ വീട്ടിലേക്ക് നടന്ന ആക്രമത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് , രാമചന്ദ്രൻ കണ്ടാളൻ തറ, സുകു ബാലൻ, വേണു വി. കോട്ടയം, മധു, ദിവ്യ എന്നിവർ സംസാരിച്ചു.