പന്തളം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മുൻകരുതലെടുക്കാൻ തുമ്പമൺ ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ യോഗം കൂടി.
രോഗ പ്രതിരോധ നിർദ്ദേശങ്ങൾ എഴുതിയ പോസ്റ്ററുകൾ പതിക്കാൻ തീരുമാനിച്ചു. നോട്ടീസ് വിതരണം ചെയ്യും.
ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആളുകൾ കുടുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകും. നിലവിൽ 28 കുടുംബങ്ങൾ പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലുണ്ട്. ആർക്കും ഇതുവരെ വൈറസ് ബാധ ഉണ്ടായിട്ടില്ല.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തഗങ്ങളായ തോമസ് റ്റി,വർഗീസ്, രഘു പെരുമ്പുളിക്കൽ ,മെഡിക്കൽ ഓഫീസർ ഡോ:ശ്രീകല, ഡോ:ആൻസി ജോർജ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ മധു. പഞ്ചായത്ത് അംഗങ്ങളായ എം.ടി., തോമസ്, സന്ധ്യ, സി.കെ., സുരേന്ദ്രൻ, ആശാ റാണി' തോമസ് വർഗീസ്, മോനി ബാബു' റോസി മാത്യു, പഞ്ചായത്ത് സെക്രട്ടറി ആർ.ശ്രീലേഖ എന്നിവർ സംസാരിച്ചു.