പത്തനംതിട്ട : കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മോഹൻലാൽ ഫാൻസ് പത്തനതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണവും ബോധവൽക്കരണവും നടത്തി. ജില്ലാ പ്രസിഡന്റ് രാജീവ് പാലസ്, ഏരിയാ പ്രസിഡന്റ് ജയകൃഷ്ണൻ, ഏരിയ സെക്രട്ടറി സുജിൻ, മനീഷ് മോഹൻ ലിസൺ, ഹരി, ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.