പത്തനംതിട്ട: കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തിൽ ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാവിലക്കും, വിമാന സർവീസുകളുടെ റദ്ദാക്കലും മൂലം നാട്ടിലേക്കും തിരികെ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളിലേക്കും എത്തിച്ചേരുവാൻ കഴിയാത്തവരും വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നവരുമായ പ്രവാസികളുടെ ദുരിതം പരിഹരിക്കുവാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.