പത്തനംതിട്ട : ജില്ലയിൽ അഗ്രികൾച്ചർ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ(കാറ്റഗറി നമ്പർ 212/18) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ ഈ മാസം 20ന് കമ്മീഷൻ അഭിമുഖം നടത്തും.വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ജനനതിയതി, യോഗ്യതകൾ ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. 17ന് പ്രൊഫൈൽ മെസേജ് ലഭിക്കാത്തവർ മാത്രം പി.എസ്.സിയുടെ ജില്ലാ ഓഫീസുകമായി ബന്ധപ്പെടുക.ഫോൺ: 0468 2222665.