കോഴഞ്ചേരി : മാരാമൺ പാലയ്ക്കാട്ട് ചിറയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ സാമൂഹ്യ വിരുദ്ധശല്യമെന്ന് നാട്ടുകാരുടെ പരാതി. ചിറയ്ക്ക് സമീപത്തെ പ്രാർത്ഥനാലയത്തിന് പിൻഭാഗത്തുളള വിദേശ മലയാളിയുടെ ആളൊഴിഞ്ഞ വീട്ടിലാണ് സമീപവാസികളുടെ ഓത്താശയോടെ ചീട്ടുകളിയും, മദ്യപാനവും അനാശ്യാസ പ്രവർത്തനവും നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മദ്യപാന ശേഷം കുപ്പികൾ പിൻഭാഗത്തെ നെൽകൃഷി നടത്തുന്ന പുഞ്ചയിലും സമീപവാസികളുടെ പറമ്പുകളിലും വലിച്ചെറിയുകയാണ്. ഇരുവശവും പുഞ്ച ആയതിനാൽ പൊലീസ് എത്തിയാലും ഇക്കൂട്ടർക്ക് ഓടി രക്ഷപെടാൻ കഴിയും.