13-poomatti-puncha

ചെങ്ങന്നൂർ : പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം പൂമാട്ടി പുഞ്ച വീണ്ടും കതിരണിഞ്ഞു. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന നെല്ല് ഉദ്പാദന കേന്ദ്രങ്ങളിൽ ഒന്നാണ് പൂമാട്ടി പുഞ്ച. ഇവിടുത്തെ ജലക്ഷാമം കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. എന്നാൽ കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ജലസേചന മാർഗങ്ങൾ ഒരുക്കിയതോടെ വീണ്ടും കൃഷിയിറക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും ബ്ലോക്ക്​ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം രൂപയും കർഷകർക്ക് നൽകി. കൃഷി വകുപ്പ് തരിശ് കൃഷി പദ്ധതി പ്രകാരം ഹെക്ടറിന് ഇരുപത്തിഅയ്യായിരം രൂപ വീതം നൽകി. കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ അയ്യായിരത്തി അഞ്ഞൂറ് രൂപയും കർഷകർക്ക് ലഭിച്ചു. നാൽപത് കർഷകർ 45ഹെക്ടർ പാടശേഖരത്തിലാണ് നവംബറിൽ കൃഷി ഇറക്കിയത്. നെൽച്ചെടികളെല്ലാം കതിരണിഞ്ഞു കഴിഞ്ഞു.
കൃഷി വകുപ്പും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും സഹായസഹകരണവുമായി വന്നത് കർഷകർക്ക് കരുത്തുമായി.

90 വയസ് വരെയുള്ള കർഷകർ വരെ കൃഷിയുടെ ഭാഗമായി. വരും നാളിൽ കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും.

അഭിലാഷ് കരിമുളയ്ക്കൽ,

ചെറിയനാട് കൃഷി ഓഫീസർ

കൃഷിയിറക്കിയത്

40 കർഷകർ,

45ഹെക്ടറിൽ