പത്തനംതിട്ട: കൊറോണ ഭീതിമൂലം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ നാലു ദിവസമായി കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ 8 ലക്ഷം രൂപയുടെ കുറവ്. ദിവസം ശരാശരി 8 ലക്ഷത്തിലേറെ രൂപയുടെ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 6 ലക്ഷത്തിൽ താഴെയായിരുന്നു വരുമാനം ബുധനാഴ്ച 5, 09246 രൂപയായിരുന്നു വരുമാനം. ചൊവ്വാഴ്ച 6, 27000 രൂപയും, തിങ്കളാഴ്ച 6,18000 രൂപയുമായിരുന്നു ലഭിച്ചത് . തിങ്കളാഴ്ചകളിൽ ഏട്ടര ലക്ഷം രൂപയുടെ കളക്ഷനും, മറ്റുള്ള ദിവസങ്ങളിൽ എട്ട് ലക്ഷത്തിന് മുകളിലും, ശബരിമല നട തുറക്കുന്ന ദിവസങ്ങളിൽ 10 ലക്ഷം രൂപ വരെയും കളക്ഷൻ ലഭിച്ചിരുന്ന സ്ഥാനത്താണിപ്പോൾ വരുമാനം ഇടിഞ്ഞത്. യാത്രക്കാർ കുറവായതിനാൽ ഇന്നലെ 6 ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കോട്ടയം, പുനലൂർ ​ മുണ്ടക്കയം, ഗവി ​ കുമളി എന്നിവയാണിവ. ബുധനാഴ്ച 2 ഷെഡ്യൂളുകൾ മുടക്കി. തിരുവനന്തപുരവും, കോട്ടയവും. അതേ സമയം ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവ്വീസുകൾ മുടക്കിയിട്ടില്ലന്ന് അധികൃതർ പറഞ്ഞു.