തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ പുനർ നിർമ്മാണത്തിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടത്തി. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് താത്കാലികമായി പണിത ശ്രീകോവിലിലേക്കാണ് ഭഗവതിയെ മാറ്റി പ്രതിഷ്ഠിച്ചത്. തന്ത്രി കുഴിക്കാട്ട് രഞ്ജിത്ത് നാരായണ ഭട്ടതിരി, മേൽശാന്തി എ.ഡി.നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. പഴയ ക്ഷേത്രം പൊളിക്കുന്ന പണികൾ ഉടൻ തുടങ്ങും. കൃഷ്ണശിലയിലാണ് പുതിയ നാലമ്പലവും ശ്രീകോവിലും പണിയുന്നത്. ക്ഷേത്രം പൊളിക്കുന്നതിനാൽ വിഷുവിന് പറയ്‌ക്കെഴുന്നളളത്ത് ഉണ്ടായിരിക്കില്ല. വിഷുവിന് പകൽ ഏഴുമുതൽ വൈകിട്ട് ആറുവരെ നടയ്ക്കുമുന്നിൽ പറ സമർപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. മീനഭരണി, നൂറ്റൊന്നുകലം, പൊങ്കാല, താലപ്പൊലി എഴുന്നളളത്ത്, കൽവിളക്ക് തെളിക്കൽ, പന്തനാഴി തുടങ്ങിയ വിശേഷാൽ ചടങ്ങുകളും പുനഃപ്രതിഷ്ഠ വരെ ഉണ്ടായിരിക്കില്ല.