തിരുവല്ല: കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കോയിപ്രം ബ്ലോക്ക് വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ. ഏബ്രഹാം കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സി.എൻ മാധവൻ നായർ, സി.ആർ കൃഷ്ണകുറുപ്പ്, പി.എം. കുര്യൻ, എസ്. രാധാകൃഷ്ണപിള്ള, റ്റി.കെ. കൃഷ്ണൻകുട്ടി, സി.റ്റി.പൊന്നമ്മ, കെ.സി മാത്യു, പ്രൊഫ. ഒ.എ ചെറിയാൻ, പ്രൊഫ.ജോസ് പാറക്കടവിൽ, പ്രൊഫ.എം.എൻ. ജോർജ്ജ്, പ്രൊഫ.പി.എം. വർഗ്ഗീസ്, ഉസ്മാൻ റാവുത്തർ എന്നിവർ പ്രസംഗിച്ചു.