പന്തളം: കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ 5 പേർക്ക് പരിക്കേറ്റു. പന്തളം മുടിയൂർക്കോണം അനസ് കോട്ടേജിൽ അഷറഫ് (48), മുടിയൂർക്കോണം തടത്തിൽ വീട്ടിൽ റാഹിലാ ബീബി ( 5 2), നിജു മുദീൻ (27), ഷിബിന (21) ,മുഹമദ് സിയാൻ (1) എന്നിവർക്കാണ് പരിക്കേറ്റത് .ഇന്നലെ വൈകിട്ട് 4 മണിയോടെ എം.സി റോഡിൽ മാന്തുക ഗ്ലോബ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്ത് നിന്ന് പന്തളത്തേക്ക് വന്ന കാർ എതിരെയെത്തിയ ഓട്ടോറിക്ഷയിൽ ഇടിച്ചതിനു ശേഷം നിറുത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പന്തളം സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.