പന്തളം: പെരുമ്പുളിക്കൽ വരിക്കോലിൽ മോഹനൻ പിള്ളയുടെ ഒരേക്കറോളം ഏലായിലെ നെല്ല് കൃഷി ബുധനാഴ്ച രാത്രി പന്നികൾ നശിപ്പിച്ചു. പെരുമ്പുളിക്കൽ പറന്തൽ ഭാഗങ്ങളിൽ കഴിഞ്ഞ കുറെക്കാലമായി പന്നികൾ ഇറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവാണ്.