പന്തളം: ചേരിക്കൽ നെല്ലിക്കൻ ഭാഗത്തെ കരിങ്ങാലി പാടശേഖരത്തിലെ പുല്ലിന് തീ പിടിച്ചു. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം. അടൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. ഈ ഭാഗത്ത് കൂടിയാണ് ഇടപ്പോണി ൽ നിന്നും പൂഴിക്കാട് ചിറമുടിയിൽ ഉളള 33 കെ.വി.സബ്ബ് സ്റ്റേഷനിലേക്ക് വൈദ്യുതി ലൈൻ കടന്നുപോകന്നത്. തീ പിടിച്ചതോടെ വൈദ്യുതി ഒഫ് ചെയ്യ്തു. തീ പൂർണ്ണമായിട്ട് അണച്ചതിനു ശേഷം വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു.