അടൂർ :എസ്.എൻ.ട്രസ്റ്റ് ബോർഡ്അംഗവും ശ്രീനാരായണ സ്റ്റഡി സർക്കിൾ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.എസ്. യശോധരപണിക്കർ ഏഴംകുളം ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് ശ്രീനാരായണ ഗുരുദേവൻ, മഹാത്മാഗാന്ധി,രാജാറാം മോഹൻറായി, ഡോ.അംബേദ്കർ എന്നീ മഹാൻമാരെകുറിച്ചുള്ള ഗ്രന്ഥങ്ങളും ലോകരാഷ്ട്രങ്ങൾ,മനുഷ്യശരീരം, ഗണിതവിസ്മയം,വായിക്കാൻ പഠിക്കാംതുങ്ങിയ ഗ്രന്ഥങ്ങളും ഉൾപ്പെടെ 50 പുസ്തകങ്ങൾ സംഭാവന ചെയ്തു.ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സീനിയർ അദ്ധ്യാപിക അന്നമ്മാ ജേക്കബ് പുസ്തകം ഏറ്റുവാങ്ങി.പി.ടി.എ മദർ പ്രസിഡന്റ് അൻസിയ,അദ്ധ്യാപകരമായ ജിജി ജോർജ്ജ്, ടി.ഉഷ,സതീഷ് കുമാർ, ശ്രീകല എം.ഡി.നസ്രത്ത്,ഡി.കുഞ്ഞുമോൾ എന്നിവർ പ്രസംഗിച്ചു.