കലഞ്ഞൂർ: കൊറോണ ഭീതിലായിരിക്കുന്ന പൊതു സമൂഹത്തിന് രോഗ പകർച്ചാഭീഷണി ഒഴിവാക്കുന്നതിനായ് മാസ്‌കുകുകൾ നിർമ്മിച്ച് വിതരണം ചെയ്ത് മാതൃകയായി എസ്.പി.സി വിദ്യാർത്ഥികൾ.കലഞ്ഞൂർ ഗവ.ഹൈസ്‌കൂൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളാണ് വെള്ളിയാഴ്ച പരീക്ഷക്ക് ശേഷം വേറിട്ട ദൗത്യവുമായി ഇറങ്ങിയത്.സ്‌കൂൾ പ്രവേശന കവാടത്തിൽ കാത്തുനിന്ന് വഴി വാഹന യാത്രികർക്കും സഹപാഠികൾക്കും നാട്ടുകാർക്കുമായി മാസ്കുകൾ വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ഇ.എം അജയഘോഷ് വിതരണോദ്ഘാടനം നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് ഷാനി എം.ഖാൻ,സി.പി.ഒമാരായ ഫിലിപ്പ് ജോർജ്,ജിഷാ ഏബ്രഹാം വിദ്യാർത്ഥി പ്രതിനിധികളായ അനുജ ബിജു,യമുന കൃഷ്ണ എന്നിവർ നേതൃത്വം നൽകി.