ഓമല്ലൂർ :ശിവ പ്രഭാകര സിദ്ധ പരമഹംസ ധർമ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്താനിരുന്ന സമാധിയിലെ ഈ വർഷത്തെ ശിവ പ്രഭാകര സിദ്ധയോഗി പരമഹംസരുടെ ജന്മ ജയന്തി ആഘോഷവും പുലിപ്പാറ ദേവിക്ഷേത്രത്തിലെ ഉത്സവവും മാറ്റിവച്ചു. കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിർദേശങ്ങളുടെ ഭാഗമായാണിത്.അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സമാധിയിൽ ഭക്തജനങ്ങളുടെ സന്ദർശനത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.