ചെങ്ങന്നൂർ: രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പൊതുജനാരോഗ്യ വിഭാഗത്തിലെ ജീവനക്കാർ മുനിസിപ്പാലിറ്റി പ്രദേശത്തുള്ള ആരാധനാലയങ്ങൾ, പൊലീസ് സ്റ്റേഷൻ നഗര പരിതിയിലുള്ള വിവിധ സ്ഥാപനങ്ങൾസന്ദർശിച്ച് ബോധവൽക്കരണ ക്ലാസുകളെടുത്തു. പൊതുജന ആരോഗ്യ വിഭാഗം ജീവനക്കാരായ പബ്‌ളിക് ഹെൽത്ത് നേഴ്‌സ് വത്സല.വി.ആർ,ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരായ പുഷ്പലതാ.കെ, ബെല്ലാ പണിക്കർ,ദീപ.ആർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.ആർ രാജു എന്നിവർ പങ്കെടുത്തു.