പന്തളം: സമസ്ത മേഖലയിലും പരാജയപ്പെട്ടതിൽ ചെയർപേഴ്‌സൺ വിറളിപൂണ്ട് യു.ഡി.എഫിനെതിരെ ആരോപണമുന്നയിക്കുന്നത് അപഹാസ്യമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. മുനിസിപ്പൽ ഫണ്ടു ദുർവിനയോഗം ചെയ്യുന്ന നഗരസഭാ ഭരണാധികാരികളുടെ നടപടി അവസാനിപ്പിക്കണമെന്നും നഗരസഭയുെടെ കരടു മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചിട്ടുള്ള നഗരസഭയിലെ വിവിധ റോഡുകളുടെ വീതി വർദ്ധനവ് നിർദ്ദേശം ജനങ്ങളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.റോഡിന്റെ അമിതമായി നിർദ്ദേശിച്ചിട്ടുള്ള വീതി പിൻവലിക്കണം,പ്രളയത്തിൽ നിന്നു രക്ഷ നേടാൻ പ്രൊട്ടക്ഷൻവാൾ നിർമ്മിക്കണം,വയറപ്പുഴ നടപ്പാലം, ഐരാണിക്കുടി പാലം മുട്ടത്തുകടവ്,പാലയക്കാട്ടുകടവ് ,കരിപ്പൂർ കടവ്,മൂലയിൽ കടവ്,കോയിപ്പുറത്തുകടവ് എന്നിവിടങ്ങളിൽ നടപ്പാലങ്ങൾ,ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കുരമ്പാല മുതൽ കുളനട വരെ മേൽപ്പാലം നിർമ്മിക്കുവാനാവശ്യമായ നടപടി സ്വീകരിക്കണം.റോഡുവികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു . പാർലമെന്ററി പാർട്ടി നേതാവ് എൻ.ജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ നൗഷാദ് റാവുത്തർ,അഡ്വ കെ.എസ്.ശിവകുമാർ,പന്തളം മഹേഷ്, ജി.അനിൽ കുമാർ,എം.ജി.,രമണൻ,ആനിജോൺ തുണ്ടിൽ,മഞ്ജുവിശ്വനാഥ് ,സുനിതാ വേണു എന്നിവർ പ്രസംഗിച്ചു.