മല്ലപ്പള്ളി: മണിമലയാറ്റിലും മറ്റ് നീർച്ചാലുകളിലും രാസപാദാർത്ഥങ്ങൾ കലക്കി മീൻപീടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കേരളാ പഞ്ചായത്ത് രാജ് ആക്ട് 219 (എസ്),കേരള ജലസേചനവും ജല സംരക്ഷണവും നിയമം 2003 വകുപ്പ് 70(3),72 (സി) പ്രകാരം കുറ്റകരമായ പ്രവർത്തിയായതിനാൽ ഇത്തരം പ്രവർത്തികളിൽ പൊതുജനങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടാകരുതെന്നും കണ്ടെത്തുന്നവർക്കെതിരെ മൂന്നു വർഷത്തെ തടവും പിഴയും ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.