പന്തളം: പന്തളം നഗരസഭയിലെ രണ്ടാം വാർഡിൽ നിർമ്മിച്ച താഴത്തു വീട്ടിൽ പടി മഞ്ഞനംകുളം റോഡിന്റെയും മൂന്നാം വാർഡിലെ മഞ്ജിമപ്പടി തുരുത്തിക്കര റോഡിന്റെയും ഉദ്ഘാടനവും പുളയിൽ, പുതുശ്ശേരിയിൽ, ഓതുകടവു്, ആതിരമല കോളനികളിലെ മിനി ഹൈമാസ്റ്റു ലൈറ്റുകളുടെ സ്വിച്ച് ഓൺകർമ്മവും ആന്റോ ആന്റണി എം.പി നിർവഹിച്ചു. കൗൺസിലർമാരായ കെ. ആർ. വിജയ കുമാർ, എ. നൗഷാദ് റാവുത്തർ, എം. ജി. രമണൻ, മഞ്ജു വിശ്വനാഥ്, സുനിതാ വേണു, അഡ്വ. ഡി. എൻ. തൃദീപ്, കെ. എൻ. അച്ചുതൻ, ബിജു മങ്ങാരം, എൻ. ഉണ്ണികൃഷ്ണൻ, കെ. എൻ. രാജൻ, കിരൺ കുരമ്പാല എന്നിവർ പ്രസംഗിച്ചു.