പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 166 മത്തെ സ്‌നേഹ ഭവനം പട്ടാഴി മെതുകുമ്മെൽ പെരിങ്ങേലിൽ വത്സമ്മയ്ക്ക് നൽകി. വിദേശ മലയാളിയായ ജോമോൻ മഞ്ജു ദമ്പതികളുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽ ദാനവും ഉദ്ഘാടനവും മഞ്ജുവിന്റെ സഹോദരൻ മാത്യു അലക്‌സ് നിർവഹിച്ചു. വാർഡ് മെമ്പർ കെ.ബീന,മെമ്പർ ലിൻസി,പി.തോമസ്.,കെ.പി.ജയലാൽ,തുളസീധരൻ നായർ,ഉഷ തുളസീധരൻ, രാജേഷ്.എ.എന്നിവർ പ്രസംഗിച്ചു.