പന്തളം : കല്ലംമോടി വട്ടക്കുട്ടത്തിൽ മുരളിക്ക് അഭയമായി ഇലവുംതിട്ട ജനമൈത്രി പൊലീസ്. മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഭാര്യ പത്ത് വർഷം മുമ്പ് ഉപേക്ഷിച്ച് മറ്റൊരാളോടൊത്ത് പോയതോടെ മാനസികനില തെറ്റി ബുദ്ധിമുട്ടിലായിരുന്നു മുരളി. അമ്മാവൻ കരുണാകരന്റെയും സരിഗക്ലബിലെ സുഹൃത്തുക്കളുടെയും സഹായത്താലായിരുന്നു താമസം. മാനസികനില ആകെ താറുമാറായതോടെ പൊതുപ്രവർത്തകൻ എം.പി. റിനീഷ് ജനമൈത്രിപൊലീസിനെ അറിയിച്ചു. ഇലവുംതിട്ട ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ ഇയാളെ വൃത്തിയാക്കി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെത്തിച്ചു.. പൊലീസിനെ കൂടാതെ റെനീഷ്, അനീഷ്, സുമേഷ്, ശരത്, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.